നടൻ നിർമൽ വി ബെന്നി അന്തരിച്ചു

Advertisement

നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിർമൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിർമൽ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ ഉൾപ്പടെ അഞ്ച് സിനിമകളിൽ വേഷമിട്ടു.

Advertisement