കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവില്‍ ശ്വാസത്തിന് കാശ്, വിവാദമായി

Advertisement

കോട്ടയം. മെഡിക്കൽ കോളേജ് ഐസിയു, വെന്റിലേറ്റർ രോഗികളിൽ നിന്ന് പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം /
രോഗികളിൽ നിന്ന് ഐസിയുന് 500 രൂപയും വെന്റിലേറ്റർ 750 രൂപയും ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ഉയർന്നിരക്കുന്നത്. ആശുപത്രി വികസന സമിതിക്ക് ഫണ്ട് ഇല്ലെന്ന് പറഞ്ഞാണ് പിരിവ് /

മന്ത്രി വി എൻ വാസവൻ്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം എടുത്തുതെന്നാണ് വിവരം . ജനുവരിയിൽ എടുത്ത് തീരുമാനം ഉടൻ നടപ്പാക്കാനാണ് ശ്രമിക്കുന്നത് .ഐസിയുവിൽ കഴിയുന്ന രോഗികളിൽ നിന്നും പ്രതിദിനം 500 രൂപയും വെന്റിലേറ്റർ രോഗികൾക്ക് 750 രൂപയുടെ ഈടാക്കാനാണ് നീക്കം .ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.

എന്നാൽ നേരത്തെ മുതൽ ഉണ്ടായിരുന്ന ഫീസ് ആണെന്നും എപിഎൽ വിഭാഗത്തിന് മാത്രമാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത് എന്നുമാണ് ആശുപത്രി വികസന സമിതിയുടെ വിശദീകരണം.

തുകയിടക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. യൂത്ത് കോൺഗ്രസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി

Advertisement