യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

Advertisement

കൊച്ചി.യൂട്യൂബർ വി ജെ മച്ചാൻ എന്ന ഗോവിന്ദ് വി ജെ പോക്സോ കേസിൽ അറസ്റ്റിൽ. കൊച്ചി സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ വഴി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.

ആലപ്പുഴ മാന്നാറിലെ വീട്ടിൽ എത്തിയാണ് വി ജെ ഗോവിന്ദിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയായ 16 വയസുകാരിയുടെ പരാതിയിലാണ് നടപടി. ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിച്ച ശേഷം ലൈംഗികമായി ആക്രമിച്ചു എന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ അക്കൌണ്ടുകളിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സാണ് വി ജെ മച്ചാനുള്ളത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ഇയാളുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോനുകൾ പോലീസ് പിടിച്ചെടുത്തു.