ജെന്‍റില്‍മാന്‍,പികെ ശശിയെ വീണ്ടും പുകഴ്ത്തി മന്ത്രി കെ ബി ഗണേഷ് കുമാര്‍

Advertisement

പാലക്കാട്. പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടി നേരിടുന്ന പികെ ശശിയെ വീണ്ടും പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍, പികെ ശശി ജെന്റില്‍മാനായ ആളാണെന്നും പ്രതിപക്ഷത്തിരിക്കുന്ന ആളെക്കുറിച്ചാണെങ്കില്‍ പോലും നല്ലത് പറയാന്‍ മടിയില്ലാത്ത ആളാണ് താനെന്നും കെബി ഗണേഷ്‌കുമാര്‍ പാലക്കാട് പറഞ്ഞു

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് സിനിമാക്കാരനായ മന്ത്രിക്ക് പ്രതികരണമില്ല,എന്നാല്‍ പികെ ശശിയെക്കുറിച്ച് ഇന്നലെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ മടിയുമില്ല,തന്നെ സംബന്ധിച്ച് ഏറെ മനുഷ്യസ്‌നേഹിയായ ആളാണ് പികെ ശശിയെന്നാണ് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞത്,ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞതാണ്,അതില്‍ വിമര്‍ശനമുയര്‍ന്നാലും പ്രശ്‌നമില്ല

ഇന്നലെ പികെ ശശിയുടെ യൂണിവേഴ്‌സല്‍ കോളേജ് വിജയാഘോഷത്തിനിടെയാണ് ഗണേഷ്‌കുമാര്‍ പികെ ശശിയെ വാനോളം പുകഴ്ത്തിയത്,ശശിക്കെതിരായ തരംതാഴ്ത്തല്‍ നടപടി സംസ്ഥാന കമ്മറ്റിയുടെ പരിഗണനയിലാണ്