13 കാരിയെ ഇന്ന് നാട്ടിലേക്ക് തിരികെ കൊണ്ടുവരും

Advertisement

വിശാഖപട്ടണം:
കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ ഇന്ന് കേരളാ പോലീസിന് കൈമാറും. കുട്ടി നിലവിൽ വിശാഖപട്ടണത്ത് ചൈൽഡ് വെൽഫെയർ സെൻ്ററിലാണുള്ളത്. കസ്റ്റഡിയിലാണ്. കുട്ടിയെ കസ്റ്റഡിയിൽ കൊണ്ടുവരാനായി തിരിച്ച കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നുച്ചയോടെ വിശാഖപട്ടണത്ത് നിന്ന് കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കാനാണ് സാധ്യത.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരളാ പോലീസിന് കൈമാറി തിരുവനന്തപുരത്ത് എത്തിക്കും. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് ട്രെയിനുള്ളിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. കുട്ടിക്ക് കൗൺസിലിംഗ് നൽകിയിരുന്നു.
അസമിലെത്തി മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു.