ചൂഷണം ഒറ്റപ്പെട്ടതല്ല, അമ്മ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസ്സൻ

Advertisement

കൊച്ചി. സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസ്സൻ ചാനലിനോട് വ്യക്തമാക്കി. ചില സുഹൃത്തുക്കൾ ഇത് സംബന്ധിച്ച് വിഷമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.പരാതി നൽകിയാൽ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്നാണ് പലരുടെയും പേടി

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ശ്രീലേഖാ മിത്രക്കുണ്ടായ അനുഭവം ഏറെ വിഷമിപ്പിച്ചു. അപ്പോൾ തന്നെ പരാതി നൽകിയിരുന്നെങ്കിൽ അന്വേഷണത്തിന് ഗുണം ചെയ്തേനെ. കാലം കഴിയുംതോറും വേട്ടക്കാർക്ക് രക്ഷപ്പെടാൻ വഴി ഒരുങ്ങും. ‘അമ്മയിൽ ഭിന്നതയില്ല‘

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമ്മയിൽ ഭിന്നതയില്ലെന്ന് അൻസിബ ഹസ്സൻ. ജനറൽ സെക്രട്ടറി സിദ്ദിക്കും ജഗദീഷും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. ഹേമാ കമ്മറ്റി കണ്ടെത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ വേണം. അമ്മയിൽ പവർ ടീം ഉള്ളതായി തനിക്ക് അറിയില്ല