വയനാട് ദുരന്തബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ

Advertisement

വയനാട് :ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സെപ്റ്റംബർ 2ന് പ്രത്യേക പ്രവേശനോത്സവം നടത്തും. ചൊവ്വാഴ്ച മുതൽ സ്‌കൂൾ തുടങ്ങും. വിദ്യാർഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു.
പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്ര സർക്കാരിനില്ല. 1800 233 0221 എന്ന നമ്പറിൽ ദുരന്തബാധിതർക്ക് ഏത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.