ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാക്കാലത്തും ഉള്ളതാണ്. പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ഇന്ദ്രൻസ് പറഞ്ഞു. സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ഇന്ദ്രൻസിന്റെ പ്രതികരണം.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ ആർക്കെതിരെയും എന്തും പറയാമല്ലോ എന്നായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും ഇന്ദ്രൻസ് പറഞ്ഞു. താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും താരം പറഞ്ഞു
റിപ്പോർട്ടിൽ വേണ്ടത് സർക്കാർ ചെയ്യുമായിരിക്കും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഏത് മേഖലയിലാണെങ്കിലും നടപടി ആവശ്യമാണ്. റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും ഇന്ദ്രൻസ് പറഞ്ഞു