തിരുവനന്തപുരം:
ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തി എത്ര ഉന്നതനായാലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം ലഭിച്ചാൽ കേസെടുക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം. നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടിയെടുക്കണം
മാധ്യമങ്ങളിലൂടെ നടിയുടെ വിവരം അറിഞ്ഞത്. ചലചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.