കണ്ണൂര്‍ ജില്ലയില്‍ നിപ ആശങ്ക ഒഴിഞ്ഞു

Advertisement

കണ്ണൂര്‍. ജില്ലയില്‍ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും  ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Advertisement