സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രാജി വെച്ചേക്കും

Advertisement

തിരുവനന്തപുരം. രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് മാറ്റി. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ സംവിധായകൻ
രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രാജി വെച്ചേക്കും.സമ്മർദ്ദത്തിന് പിന്നാലെ സർക്കാർ രാജി ആവശ്യപ്പെട്ടതായാണ് സൂചന.അതേസമയം വിവാദങ്ങൾക്കിടെ വയനാട്ടിലെ റിസോർട്ടിൽ തങ്ങുന്ന രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡ് മാറ്റി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ആരെങ്കിലും പരാതിയുമായി വന്നാൽ
നിയമനടപടിയെന്നായിരുന്നു സർക്കാരിന്റെ
നിലപാട്.എന്നാൽ ബംഗാളി നടി
ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതോടെ സർക്കാർ വെട്ടിലായി.രഞ്ജിത്തിന്റെ രാജിക്കായി ഇടതു മുന്നണിയിലും സമ്മർദമുണ്ട്.രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടതായാണ്
സൂചനകൾ.രഞ്ജിത്തിന്റെ ഔദ്യോ​ഗിക വാഹനത്തിന്റെ ബോർഡും മാറ്റിയിട്ടുണ്ട്.
വയനാട്ടിലെ റിസോർ‌ട്ടിൽ നിന്ന് ബോർഡ് മാറ്റിയാണ് വാഹനം കൊണ്ടുപോയത്.ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലെത്തിയത്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ കേസെടുക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാൻ

ചലചിത്ര അക്കാദമി ചെയർമാനെതിരെ കേസെടുക്കാനാകില്ലെന്ന സിനിമ മന്ത്രിയുടെ മറുപടി വിചിത്രമാണെന്ന് ആഷിക് അബുവിന്റെ പ്രതികരണം. ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം.വിവാദത്തിൽ സൂക്ഷ്മതയോടെ പ്രതികരിച്ചാൽ മതിയെന്നാണ് സിപിഐ
നിലപാട്.