തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിനിമയുടെ ഓഡീഷന് വിളിച്ച് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. ആരോപണ വിധേയനെ സര്‍ക്കാര്‍ പദവിയില്‍ ഇരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു
രാജി തീരുമാനം രഞ്ജിത് ഇന്നലെ തന്നെ സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലേഖ മിത്രയുടെ തുറന്ന് പറച്ചില്‍. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.