രഞ്ജിത്തിന്‍റെ മോശമായ പെരുമാറ്റവും ലൈംഗിക ചൂഷണത്തിനുള്ള നീക്കവും അതിനുശേഷം ഉണ്ടായ പ്രതികാര നടപടിയുമാണ് ശ്രീലേഖാ മിത്ര പറഞ്ഞത്. അവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു .
റൂമിലേക്ക് വിളിപ്പിച്ച അദ്ദേഹം എന്റെ അരികത്ത് നിന്ന് വളകളിലെല്ലാം തൊടാന്‍ തുടങ്ങി. ആകസ്മികമായി എന്റെ കൈകളിലും തൊട്ടു. സ്ത്രീകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ട്. സ്വയം സംരക്ഷിക്കേണ്ടതുണ്ട് എന്നത് അറിയാം. അദ്ദേഹത്തിന്റെ പ്രവൃത്തി എനിക്ക് അസ്വസ്ഥയുണ്ടാക്കി. എന്നാല്‍ വളകളോടുള്ള കൗതുകമാണ് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം അപ്പോള്‍ അദ്ദേഹത്തിന് നല്‍കി. പക്ഷെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അവിടം ഇരുണ്ട ലൈറ്റായിരുന്നു. ഞാന്‍ കൈ വലിക്കുന്നില്ലെന്നും എതിര്‍ക്കുന്നില്ലെന്നും കണ്ടപ്പോള്‍ മുടിയിലും കഴുത്തിലും തൊടാന്‍ തുടങ്ങി.’ എന്നായിരുന്നു ശ്രീലേഖ മിത്ര പറഞ്ഞത്.
അദ്ദേഹം ഇത് തുടര്‍ന്നതോടെ ഞാന്‍ എതിര്‍ത്തു. അവിടെ നിന്നിറങ്ങി പോയി. ഇത് തന്റെ സ്ഥലമല്ലെന്നും ഇവിടെ ജോലി ചെയ്യേണ്ടെന്നും ഞാന്‍ ഉറപ്പിച്ചു. അസോസിയേറ്റ് ഡയറക്ടറെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അവരുടെ കൈയില്‍ റൂമിന്റെ മാസ്റ്റര്‍ കീ ഉണ്ടാകാം, പത്ത് പേര്‍ ഒരുമിച്ച് വന്നാല്‍ വാതില്‍ തള്ളി തുറന്നാല്‍ എന്ത് സംഭവിക്കും എന്നതൊക്കെയായിരുന്നു എന്റെ ചിന്ത.