‘പോരാടാന്‍ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം’… നടി മഞ്ജു വാര്യര്‍

Advertisement

സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ദിഖും രാജിവച്ച പശ്ചാത്തലത്തില്‍ പരോക്ഷ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ”പോരാടാന്‍ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം” എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. ഇതുസംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും ഇന്‍സ്റ്റഗ്രാം സ്റ്റോറിയും അവര്‍ പങ്കുവച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അതിജീവിത പരാതിയുമായി എത്താന്‍ തയ്യാറായതും കുറ്റവാളികള്‍ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒരുങ്ങിയതുമാണ് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടിയത്. അതിജീവിത കേസ് നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ശക്തമാവുകയും സിനിമയിലെ സ്ത്രീ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോഗിച്ചതും. തുടര്‍ന്ന് നാലര വര്‍ഷം മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ഒരാഴ്ച മുന്‍പായിരുന്നു പുറത്തുവന്നത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനം ശക്തമായതോടെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് നടിമാര്‍ രം?ഗത്തെത്തിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഇതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. സിദ്ദിഖിനെതിരെയും യുവനടി ആരോപിച്ചത് ഗുരുതരമായ വാദങ്ങളായിരുന്നു. ഇതിന് പിന്നാലെ നടന്‍ സിദ്ദിഖും ‘അമ്മ’യുടെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറി.

Advertisement