നിയമങ്ങൾ അധികാരമുള്ളവർക്ക് വേണ്ടി മുട്ടുവളയ്ക്കും,മുകേഷിനെതിരെ ടെസ്

Advertisement

കൊച്ചി.നിയമങ്ങൾ അധികാരമുള്ളവർക്ക് വേണ്ടി മുട്ടുവളയ്ക്കുമെന്ന്, 2018-ൽ നടൻ മുകേഷിന് എതിരെ മീടു ആരോപണം ഉന്നയിച്ച കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തില്‍ ടെസിന്‍റെ സമൂഹമാധ്യമത്തിലെ പ്രതികരണം വിവാദമായി.
ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടനും എംഎൽഎയുമായ എം മുകേഷ് പറഞ്ഞു. രാജിവെക്കണം എന്ന് ആവശ്യപ്പെട്ട്
മുകേഷിന്റെ വസത്തിയിലേക്ക് മഹിളാ കോൺഗ്രസ്‌ മാർച്ച്‌ നടത്തി.

കോടീശ്വരൻ പരിപാടിയിൽ പ്രവർത്തിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറി എന്ന 2018-ലെ ടെസയുടെ പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്. അന്ന് ഈ വെളിപ്പെടുത്തൽ ആരും കാര്യമാക്കിയില്ല,നിയമങ്ങൾ അധികാരമുള്ളവർക്ക് മുന്നിൽ മുട്ടുവളച്ചെന്നും ടെസ ഇന്ന് സാമൂഹ്യ മാധ്യമത്തിൽകുറിച്ചു. എന്നാൽ ആരോപണം പൂർണമായും തള്ളുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു.

രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുകേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മുകേഷിനും വീടിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം എംഎൽഎ ക്കെതിരെയുള്ള ലൈംഗിക ആരോപണ വെളിപ്പെടുത്തലിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം