കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും

Advertisement

തിരുവനന്തപുരം. കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും.വിശാഖപട്ടണത്ത് C.W.C സംരക്ഷണിയിലായിരുന്ന കുട്ടിയെ പൊലീസ് ഏറ്റെടുത്തു. മജിസ്ട്രറ്റിനു മുന്നിൽ ഹാജരാക്കി മൊഴി എടുത്തതിനുശേഷമായിരിക്കും കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകുക.

അമ്മ ശകാരിച്ചതിന് വീട് വിട്ടിറങ്ങിയ പതിമൂന്നുകാരി വീണ്ടും കഴക്കൂട്ടത്തെ വീട്ടിലേക്കെത്തും.അവളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അരികിലേക്ക്..വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം എസ്.ഐ ശരതിന്റെ നേതൃത്വത്തിലെ സംഘം ഇന്നലെ രാവിലെയോടെ കുട്ടിയെ ഏറ്റെടുത്തു.CWCയുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യാത്ര തിരിച്ച പൊലീസ് സംഘം ഇന്ന് രാത്രി 10 മണിയോടെയാവും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കെത്തുക.ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങി ട്രയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷനിലെ അംഗങ്ങൾ ട്രെയിനിൽ കയറി പരിശോധിച്ചു കണ്ടെത്തുകയായിരുന്നു.കുട്ടിയെ തിരുവനന്തപുരത്തെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം കൗണ്‍സിലിങും നല്‍കിയ ശേഷമായിരിക്കും മാതാപിതാക്കള്‍ക്ക് കൈമാറുന്നതിലടക്കം അന്തിമതീരുമാനമെടുക്കുക.വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ പെൺകുട്ടിക്ക് മനം മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Advertisement