അയ്യേ ഇതെന്തു നാണമില്ലാത്ത പണിയാണ് സര്‍ക്കാരേ, അപമാനിതനായി ഒളിമ്പ്യന്‍ ശ്രീജേഷ്

Advertisement

തിരുവനന്തപുരം. രാജ്യത്തിൻ്റെ അഭിമാനമായ ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷിനെ വിളിച്ച് വരുത്തി അപമാനിച്ച് സര്ക്കാര്. വിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും തമ്മിലുള്ള ശീതസമരത്തിൽ അപമാനിതനായത് പിആര്‍ ശ്രീജേഷ്. താരത്തിന് വിദ്യാഭ്യാസ വകുപ്പ് തലസ്ഥാനത്ത് ഒരുക്കിയ സ്വീകരണം അവസാന നിമിഷമാണ് മാറ്റിവെച്ചത്.

ഓഗസ്റ്റ് 26ന് ആണ് പി ആർ പി ശ്രീജേഷിന് സ്വീകരണം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നാലെ ഓഗസ്റ്റ് 24 തന്നെ ശ്രീജേഷ് തലസ്ഥാനത്ത് എത്തി. തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് വൻ ഘോഷയാത്രയായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ എത്തി പൊതുപരിപാടി എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിൽ എതിർപ്പുമായി കായിക വകുപ്പ് രംഗത്ത് എത്തി. ആദ്യം സ്വീകരണം നൽകേണ്ടത് കായിക വകുപ്പ് ആണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ സർക്കാരിനെ അറിയിച്ചു. ആദ്യം പരിപാടി തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ തിയതി ലഭിക്കാത്തതിനാൽ മാറ്റി വെച്ചെന്നായിരുന്നു കായിക വകുപ്പിൻ്റെ അറിയിപ്പ്. കായിക മന്ത്രി എതിർപ്പറിയിച്ചതോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ പരിപാടി മാറ്റി വെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം എത്തി. ഒടുവിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പരിപാടി മാറ്റി വെച്ച്. സർക്കാരിൻ്റെ തന്നെ രണ്ടു വകുപ്പുകൾ തമ്മിലുള്ള വാശിയിൽ അപമാനിതൽ ആയത് പലതവണ രാജ്യത്തിൻ്റെ പതാക ഒളിംപിക്സ് വേദികളിൽ പാറിച്ച മഹാപ്രതിഭ. കുടുംബ സമേതം തലസ്ഥാനത്ത് എത്തിയ പിആര്‍ ശ്രീജേഷ് നിരാശനായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Advertisement