താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. നടന്‍ അലന്‍സിയര്‍ക്കെതിരായ തന്റെ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് 2018-ല്‍ പരാതി നല്‍കി. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നല്‍കിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും ദിവ്യ പറഞ്ഞു. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിട്ടുണ്ട്.