പി.ആര്‍.ശ്രീജേഷിനും കുടുംബത്തിനും വീട്ടില്‍ സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Advertisement

ഒളിമ്പ്യനും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍ കീപ്പറുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും. സര്‍ക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല മെഡല്‍ ജേതാവിനെയും കുടുംബത്തെയും ശാസ്തമംഗലത്തെ വീട്ടില്‍ സ്വീകരിച്ചാണ് അഭിനന്ദിച്ചത്. ഇവര്‍ക്കായി സദ്യയുമൊരുക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അനുമോദനം സ്വീകരിക്കാനാണ് ശ്രീജേഷ് കുടുംബ സമേതം തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ വകുപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് മാറ്റിവച്ചിരുന്നു. വിവരം താരത്തെ ഇന്നലെ വൈകിട്ട് മാത്രമാണ് അറിയിച്ചത്. ഈ അവഗണനയ്ക്ക് താരം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഒളിമ്പ്യന് വസതിയില്‍ സ്വീകരണമൊരുക്കിയത്.
ഇന്ത്യക്കായി വിയര്‍പ്പൊഴുക്കി നേടിയ അംഗീകാരത്തിനും മെഡലുകള്‍ക്കും രാജ്യം എന്നും കടപ്പെട്ടിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പണത്തിലും ലഭിച്ച ഫലമാണ് വിജയങ്ങളൊന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീജേഷിനൊപ്പം ഭാര്യ ഡോ. അനീഷ്യ, മക്കള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

Advertisement