വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Advertisement

വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാര്‍ (34), ശിവകാശി സ്വദേശി പ്രദീപന്‍ (23) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗം പിടികൂടിയത്.
കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. കഴിഞ്ഞ മാസം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹന്‍ദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലില്‍ 47 പവനോളം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.