യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

Advertisement

ആലപ്പുഴ. നഗരസഭയിൽ ലജ്‌നത്ത് വാർഡിൽ ആസിയ(22) ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു വിവാഹം. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് മുനീർ വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആസിയയുടെ FB സ്റ്റാറ്റസിൽ ആത്മഹത്യ കുറിപ്പ്. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നും കുറിപ്പ്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നു.

വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരണപ്പെട്ടത്. നാലുമാസം മുൻപ് ആയിരുന്നു ആസിയയുടെ വിവാഹംആസിയയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം