സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ,പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും

Advertisement

തിരുവനന്തപുരം.സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും.ഹേമ കമ്മിറ്റി റിപ്പോർട്ടും അന്വേഷണ പരിധിയിൽ വരും.കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും. ജസ്റ്റിസ് ഹേമയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പോക്സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും

Advertisement