വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 26 തിങ്കൾ

BREAKING NEWS

👉സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

👉തൃശൂർ ആതിരപ്പള്ളിയിൽ മകൾ അമ്മയെ വെട്ടി പരിക്കേല്പിച്ചു.

👉ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വരണമെന്ന് നടൻ അശോകൻ

👉ജമ്മുവിൽ ആം ആദ്മി പാർട്ടി ഏഴ് സീറ്റിൽ മത്സരിക്കും.

👉ഇന്ന് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങളിൽ പ്രത്യക ചടങ്ങുകൾ.വീഥികൾ ഇന്ന് അമ്പാടിയാകും.

🌴കേരളീയം🌴

🙏 തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായി പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ 13 കാരി പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെ തിരികെ നാട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സിഡബ്ലിയുസി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. ഇന്ന് കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിശദമായ, മൊഴിയെടുക്കും.

🙏സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗീക ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.

🙏 ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്.

🙏 രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്നും എന്നാല്‍ രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്നും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് അവസാനത്തെയാളല്ലെന്നും നടി പറഞ്ഞു.

🙏 യുവനടി രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജി വെച്ചു. ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

🙏 സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ സിദ്ദിഖിന്റെയും രാജി അനിവാര്യമായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ആരോപണം നേരിടുന്ന സംഘത്തില്‍ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്.

🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗം വിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതല്‍ യോഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് യോഗംസംബന്ധിച്ച കത്തും കൈമാറി.

🙏കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയെ കാണും.

🙏 സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന, കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്

🙏വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. എന്‍ഡിആര്‍എഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഫയര്‍ഫോഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി 14 അംഗ ടീമാണ് ഇന്നലെ മേഖലയില്‍ തെരച്ചില്‍ നടത്തിയത്.

🙏 ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍
കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ മോഷ്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.

🇳🇪 ദേശീയം 🇳🇪

🙏 പഞ്ചാബിലെ ഗുരുദാസ്പൂരി ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്.

🙏 ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷ ഏറെയുള്ള പരസ്യ ബോര്‍ഡ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് ന്യൂ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ വാദം.

🇦🇺 അന്തർദേശീയം 🇦🇴

🙏 തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. തെക്കന്‍ ഫ്രാന്‍സിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.

🙏 സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്റെ ഇന്ധനം തീര്‍ന്നതോടെ മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു.

🙏 തിരക്കേറിയ റോഡില്‍ പെട്ടന്നുണ്ടായ കുഴിയില്‍ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ യുവതിയാണ് 26 അടിയില്‍ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്.

🙏 സൗദി തെക്കന്‍ പ്രവിശ്യയായ അസീറില്‍ വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ ഒലിച്ചുപോയി. വെള്ളത്തില്‍ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

🙏 ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേല്‍ സൈന്യം. യുദ്ധ വിമാനങ്ങള്‍ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈല്‍ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരി സെര്‍ജീ കൊര്‍സാകോവ്. ആറ് മാസം നീണ്ട ദൗത്യത്തിന് ശേഷം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരിയാണ് സെര്‍ജീ കൊര്‍സാകോവ്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, മോദി യോഗത്തിനായി പാകിസ്താനിലേക്ക് പോകാനിടയില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🏏🏋️‍♀️⛷️കായികം🏹🥍🏑

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് സെപ്റ്റംബര്‍ 13-ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടും. സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരേ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Advertisement