സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ

Advertisement

കോഴിക്കോട്.സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

അന്വേഷണസംഘം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. സ്വർണം പണയം വയ്ക്കാൻ പ്രതിയെ സഹായിച്ച തമിഴ്നാട് സ്വദേശി കാർത്തിക്കിനായും അന്വേഷണം ഊർജിതമാക്കി. തിരുപ്പൂരിലെ ബാങ്കിൽ പ്രതി മധാ ജയകുമാറിന് സ്വർണ്ണം പണയം വയ്ക്കാൻ സഹായം നൽകിയത് കാർത്തിക് ആണെന്നാണ് കണ്ടെത്തൽ. പണയം വെച്ച സ്വർണ്ണത്തിൽ അഞ്ച് കിലോ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്താൻ ശ്രമം തുടരുകയാണ്. അതേസമയം കസ്റ്റഡി കാലാവധി കഴിയുന്നതോടെ പ്രതി മധാ ജയകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും.