ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് , മുൻ നിലപാടിൽ നിന്ന് സിഐടിയു റിവേഴ്സ് ഗിയറില്‍

Advertisement

കണ്ണൂര്‍. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് ഏർപ്പെടുത്തുന്നതിൽ മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയി സിഐടിയു. സിഐടിയുമാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന പെർമിറ്റ് നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം റദ്ദാക്കണം എന്നായിരുന്നു സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ അവശ്യം. തീരുമാനം പൂർണ്ണമായി റദ്ദാക്കണ്ട എന്നും നിബന്ധനകളോടെ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് സിഐടിയു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിക്ക് നിവേതനം നൽകി. സ്റ്റേറ്റ് പെർമിറ്റുകൾക്ക് ടാക്സ് വർദ്ധിപ്പിക്കുന്നത് ഒഴിവാക്കണം എന്നും അല്ലാത്തപക്ഷം സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം എന്നും സിഐടിയു ആവശ്യപ്പെട്ടു. ടാക്സി കാറുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നത് പോലെ ഒട്ടോറിക്ഷകൾക്ക് ഈടക്കരുത്. ഒരു ജില്ലയിൽ പെർമിറ്റ് അനുവദിക്കപ്പെട്ട ഓട്ടോകൾക്ക് സമീപ ജില്ലയിൽ കൂടി സവാരി നടത്താൻ അനുമതി വേണം. സംസ്ഥാന പെർമിറ്റ് അനുവദിക്കപ്പെട്ടാലും മറ്റു സ്റ്റാൻഡുകളിൽ നിന്ന് യാത്രക്കാരെ കയറ്റാനോ പാർക്ക് ചെയ്യാനോ അനുവദിക്കരുത് എന്നും സിഐടിയു ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisement