തിരുവനന്തപുരം. ലൈംഗിക ചൂഷണ ആരോപണങ്ങളിൽ പ്രതിരോധം തീർത്തു സിനിമ താരങ്ങൾ. ആക്ഷേപമുന്നയിച്ച രേവതി സമ്പത്തിനെതിരെ അന്വേഷണം. ആവശ്യപ്പെട്ടു നടൻ സിദ്ധീഖ്. ഡി.ജി.പിക്ക് പരാതി നൽകി. തനിക്കെതിരെ ആരോപണങ്ങൾ
ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് നടൻ മണിയൻപിള്ള രാജുവും പ്രതികരിച്ചു.
സിദ്ധീഖ് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു യുവനടി രേവതി
സമ്പത്തിന്റെ ആരോപണം. പിന്നാലെ സിദ്ധീഖ് A.M.M.A ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു. വ്യാജ പ്രചാരണത്തിന് വേണ്ടി
ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സിദ്ധീഖ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യം.ആരോപണമുന്നയിച്ച ശേഷം മാത്രമാണ് രേവതി സമ്പത്തിന് ശ്രദ്ധ ലഭിച്ചത്. മുൻ ആരോപണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളെന്നും സിദ്ധീഖ് നൽകിയ പരാതിയിൽ പറയുന്നു.തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ പരിചയമുണ്ടെന്നും,
കള്ള പരാതികൾ ഉണ്ടെങ്കിൽ അതും കണ്ടെത്തണമെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു
ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് എം.മുകേഷിൻ്റെ തീരുമാനം.പുറത്ത് വരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെയെന്നാണ് മുകേഷിന്റെ നിലപാട്