കാഞ്ഞിരപ്പള്ളിയില്‍ പിതാവിനെ മകൻ അടിച്ച് കൊന്നു

Advertisement

കാഞ്ഞിരപ്പള്ളി. കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു.ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് ആണ് മരിച്ചത് .
മകൻ രാഹുൽ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഞായറാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം നടന്നത് . കാറിന്റെ ഡോർ തുറക്കുന്നതിന് ചൊല്ലി അച്ഛനും മകനും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു . തുടർന്ന് മകനായ രാഹുൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് അച്ചൻ ഷാജിയെ അടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന ആശുപത്രിയിൽ എത്തിച്ചു . എന്നാൽ മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ഇന്ന് രാവിലെ മരണസംഭവിക്കുകയായിരുന്നു .നാട്ടുകാർ വിളിച്ചതിനെ തുടർന്നെത്തിയ പൊൻകുന്നം പോലീസ് വീട്ടിൽ നിന്ന് തന്നെ രാഹുലിനെ ‘ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് അറസ്റ്റും രേഖപ്പെടുത്തി
അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു

Advertisement