മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

Advertisement

ന്യൂഡെല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നൽകും.2000 കൂടി രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക.

നാളെ രാവിലെ 9:45നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുക. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തി സഹായം ആവശ്യപ്പെട്ടുള്ള നിവേദനം കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് പിണറായി വിജയൻ നൽകും.കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നൽകിയ മോദി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു.2000 കോടി രൂപയുടെ സഹായമാകും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുക. നിവേദനത്തിന് മേലുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്തിന് നിർണായകമാണ്. കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിൽ ഇന്ന് വൈകിട്ടോടെയാണ് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേർന്നത്. എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ത്രിപുരയിലെ പ്രളയത്തിൽ അടിയന്തരമായ ആയിരുന്നു കേന്ദ്രസഹായം ഉണ്ടായത്.