വീഥികളെ അമ്പാടിയാക്കി കളിയാടി ഉണ്ണിക്കണ്ണന്മാർ,സംസ്ഥാനമൊട്ടാകെ ശോഭായാത്രകള്‍ നടന്നു

Advertisement

തിരുവനന്തപുരം. വീഥികളെ അമ്പാടിയാക്കി കളിയാടി ഉണ്ണിക്കണ്ണന്മാർ.
മഞ്ഞച്ചേലയുടുത്ത് മയിൽപ്പീലി ചൂടിയ കണ്ണനെ അനുധാവനം ചെയ്ത് ഗോപികമാർ.
കണ്ണനും ഗോപവൃന്ദവും വീഥികളെ അമ്പാടിയാക്കി, നാട് വൃന്ദാവനമായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ശോഭായാത്രകള്‍ നടന്നു.

പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു തലസ്ഥാനത്തെ ശോഭായാത്ര. നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ
നിന്നെത്തിയ ഉപശോഭായാത്രകൾ പാളയം ഗണപതി ക്ഷേത്രത്തിൽ എത്തി സംഗമിച്ച ശേഷമാണ് മഹാശോഭയാത്ര
തുടങ്ങിയത്. വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും കാഴ്ചക്ക് വിരുന്നൊരുക്കി.

തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി നടന്ന ഘോഷയാത്ര കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ശോഭായാത്ര മുതലക്കുളം അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് അവസാനിച്ചത്.

കൊച്ചിയിൽ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച യാത്ര എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സമാപിച്ചു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും, ഉണ്ണിയപ്പം വിതരണവും, ഉറിയടിയും നടന്നു.

Advertisement