വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 27 ചൊവ്വ

BREAKING NEWS

👉മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് ടൗണിൽ വെള്ളം കയറി. 30 പേരെ മാറ്റിപാർപ്പിച്ചു.

👉നാല് ആഴ്ച മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് ടൗണിലെ പാലം വെള്ളത്തിനടിയിലായി.

👉പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്.

👉ക്യാരറ്റിൻ്റെ വിലയെച്ചൊല്ലി ഇന്നലെ രാത്രി 10.30ന് ആയിരുന്നു സംഭവം. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

🌴കേരളീയം🌴

🙏 ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോര്‍ത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

🙏ലൈഗീക ആരോപണങ്ങളില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി. ഇപ്പോഴത്തെ അവസ്ഥയില്‍ യോഗം ചേര്‍ന്നാല്‍ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്.

🙏 അമ്മയ്ക്ക് വീഴ്ച സംഭവിച്ചെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും നടന്‍ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. .

🙏നടനും എംഎല്‍എയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ആര്‍ക്കെതിരെ ആരോപണം വന്നാലും പരിശോധിക്കപ്പെടേണ്ടതാണെന്നും വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

🙏 സംവിധായകന്‍ വി കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി. 2022 ല്‍ ഏപ്രിലില്‍ കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം.

🙏ചാനലില്‍ സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്.

🙏കര്‍ണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി വീണ്ടും തെരച്ചില്‍. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനായി ഗംഗാവലി പുഴയില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.

🙏 ആലപ്പുഴയില്‍ പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാന്‍. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്.

🙏 കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മിതമായ മഴക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

🙏 ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം.

🙏 കണ്ണൂരില്‍ കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏 പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി.

🙏 ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സഞ്ജയ് റായ് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേസമയം, സംഭവദിവസം പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോഡില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

🙏 മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥിയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി., റാഗിങ് സംശയിക്കുന്നുണ്ട്. ലഖ്‌നൗ സ്വദേശിയായ അനുരാഗ് ജയ്‌സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏 ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചാംപായി സോറന്‍ ബിജെപിയിലേക്ക്. സോറന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

🙏 ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിക്കും ഓരോ സീറ്റുകള്‍ വീതം നീക്കിവെച്ചു. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമാണ്.

🇦🇺 അന്തർദേശീയം 🇦🇴

🙏 സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. അറുപതോളംപേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.

🏏🏑🥍കായികം 🏋️‍♀️⛷️🏹

🙏 ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഐസിസിയുടെ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്റെ ആറ് പോയന്റ് വെട്ടിക്കുറച്ചു. ചരിത്രവിജയം നേടിയ ബംഗ്ലാദേശിനും ഐസിസിയുടെ പിഴശിക്ഷയുണ്ട്.