ബാലഗോകുലത്തിന്റെ ശോഭായാത്രക്കിടെ ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചു, സംഘര്‍ഷം

Advertisement

മലയിന്‍കീഴ്: ബാലഗോകുലത്തിന്റെ ശോഭായാത്ര കടന്നുവരുമ്‌ബോള്‍ മലയിന്‍കീഴ് ജങ്ഷനില്‍ വച്ച് ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

ശോഭായത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടര്‍ തന്നെ തയ്യാറാക്കിയത്. ഇതറിഞ്ഞ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൈകള്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് വേലി സൃഷ്ടിക്കുകയായിരുന്നു.

സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാര്‍, മലയിന്‍കീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്‌ക്രീം വിതരണം. സംഭവം സംഘര്‍ഷത്തിലേയ്ക്കു കടന്നപ്പോള്‍ ഇരു വിഭാഗത്തിലേയും നേതാക്കളെത്തി രംഗം ശാന്തമാക്കുകയായിരിന്നു.