ലോറിയും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Advertisement

മൂവാറ്റുപുഴ. കടാതിയില്‍ ലോറിയും, ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കടാതി അമ്പലംപടിയില്‍ പാറത്തോട്ടത്തില്‍ വിഷ്ണു പി. സതീശന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന നെല്ലിമറ്റത്തില്‍ അരുണ്‍ ജോസഫ് (31) ന് ഗുരുതരമായിപരിക്കേറ്റു. കടാതിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും എതില്‍ദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.