പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി,വയനാട് നിവേദനം കൈമാറിയില്ല

Advertisement

ന്യൂഡെല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് പുനരധിവാസ പാക്കേജിനായുള്ള വിശദമായ നിവേദനം കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി കൈമാറിയില്ല. വയനാട് സംബന്ധിച്ച് നടന്നത് പ്രാഥമിക ചർച്ചകൾ മാത്രം. കൂടിക്കാഴ്ചയിൽ കേരളത്തിൻറെ ഉപഹാരം കൈമാറിയ മുഖ്യമന്ത്രി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വയനാട് പ്രാഥമിക ചർച്ചകളിൽ മാത്രം ഒതുങ്ങി.വിശദമായ നിവേദനം മുഖ്യമന്ത്രി കൈമായില്ല. സന്ദർശനത്തിൽ കേരളത്തിൻറെ ഉപഹാരം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.


വയനാട് സന്ദർശിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ നിവേദനം സമർപ്പിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. വയനാട് പുനരധിവാസ പാക്കേജിനായി 2000 കോടി രൂപയുടെ സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്.
വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം കൂടുതൽ സഹായം അനുവദിക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി ന്യൂമോണിയ ബാധയെ തുടർന്ന് എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യ്യെച്ചൂരിയെയും സന്ദർശിച്ചിരുന്നു