അമ്മ പുതിയ നീക്കങ്ങളിലേക്ക്

Advertisement

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ പുതിയ നീക്കങ്ങളിലേക്ക്. നേതൃസ്ഥാനങ്ങളിലേക്ക് പൊതുസമ്മതരായ ആളുകളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. പൃഥ്വിരാജ് സംഘടനാ പ്രസിഡന്റ് ആകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. യുവതലമുറയിലെ നടീനടന്മാരെ സംഘടനാ തലപ്പത്തേക്ക് എത്തിക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിച്ഛായ നഷ്ടം വീണ്ടെടുക്കാൻ തലമുറ മാറ്റത്തിലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ. അതേസമയം മുതിർന്ന താരങ്ങൾ തന്നെ നേതൃതലത്തിൽ ഉണ്ടാവണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ട്. ജഗദീഷിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി എന്ന ഫോർമുലയാണ് ചില കേന്ദ്രങ്ങൾ ഉയർത്തുന്നത്. വനിതാപ്രാതിനിധ്യം തൃപ്തികരമായി ഉണ്ടാകണം.

തെരഞ്ഞെടുപ്പ് രണ്ടുമാസത്തിന് ശേഷമാണെങ്കിലും നേതൃസ്ഥാനത്ത് ആരൊക്കെ വേണമെന്നതിൽ ഇപ്പോഴേ ചർച്ചകൾ സജീവമായി കഴിഞ്ഞു.