വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് മരണം

Advertisement

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് മരണം. കൊല്ലം കടയ്ക്കലിൽ ടിപ്പറിനടിയിൽപ്പെട്ട  ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.  കോട്ടയം മാന്നാറിൽ ആറു വയസ്സുകാരി മുങ്ങി മരിച്ചു.

കൊല്ലം കടയ്ക്കലിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബസ്സിൽ തട്ടി വീണ ബൈക്കിനു മുകളിലൂടെ ടിപ്പർ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ മുക്കുന്നം സ്വദേശി സക്കീർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആലപ്പുഴ കളർകോട് ജംഗ്ഷനിൽ കമ്പി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവർ ആയ കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ മരിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് കോട്ടയം കടുത്തുരുത്തിയിൽ ആറു വയസ്സുകാരി അപകടത്തിൽപ്പെട്ടത്. കുളത്തിൽ വീണ ആലപ്പുഴ സ്വദേശിനി ബെന്നി മുങ്ങിമരിച്ചു. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട കാർ താഴേക്ക് പതിച്ചു. തലകീഴായി തൂങ്ങിക്കിടന്ന കാറിൽനിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.