കാറിന്റെ താക്കോൽ കൊടുക്കാഞ്ഞതിന് കാര്‍ കത്തിച്ചു മകന്റെ പ്രതികാരം

Advertisement

മലപ്പുറം .പിതാവിനോട് കാറിന്റെ താക്കോൽ ചോദിച്ചു മകൻ.താക്കോൽ തരില്ലെന്ന് തീർത്ത് പറഞ്ഞതോടെ കാർ കത്തിച്ചു മകന്റെ പ്രതികാരം.കൊണ്ടോട്ടി നീറ്റാണമ്മലിൽ ആണ് സംഭവം.

ഇന്നലെ വൈകീട്ടാണ് സംഭവം.പുറത്ത് പോവാനായി മകൻ ഡാനിഷ് മിൻഹാജ് പിതാവിനോട് കാർ ആവശ്യപ്പെട്ടു.താക്കോൽ തരാനാകില്ലെന്ന് പിതാവ് പറഞ്ഞതോടെയാണ് യുവാവിന്റെ പ്രതികാരം.തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് കാറിന് പുറത്ത് ഒഴിച്ചു.പിന്നാലെ തീ ഇട്ടു.കാർ പൂർണ്ണമായും കത്തി നശിച്ചു.ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.വീടിനും കേടുപാടുകൾ സംഭവിച്ചു. എന്നിട്ടും അരിശം തീരാതെ യുവാവ് വീട്ടിലെ ടിവി ഉൾപ്പടെ ഉള്ള ഉപകരണങ്ങളും അടിച്ചു തകർത്തു.പിതാവിന്റെ പരാതിയിൽ ഡാനിഷ് മിൻഹാജിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാലാണ് കാർ നൽകാതിരുന്നത് എന്ന് പിതാവ് പറഞ്ഞു

Advertisement