അറസ്റ്റ് ചെയ്യാതെ ആരോപണ വിധേയരായ സംഘടനാ അംഗങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഫെഫ്ക്ക

Advertisement

കൊച്ചി.ലൈംഗിക അതിക്രമ പരാതിയിൽ
അറസ്റ്റ് ചെയ്യാതെ ആരോപണ വിധേയരായ സംഘടനാ അംഗങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഫെഫ്ക്ക.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമണം നടത്തിയെന്ന പരാമർശമുള്ള എല്ലാവരുടെയും പേരുകൾ പുറത്ത് വിടണമെന്നും സംഘടനാ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയുടെ മാർഗരേഖ ആവുമെന്നാണ്
സിനിമ ട്രേഡ് യൂണിയൻ
ഫെഫ്ക്കയുടെ നിലപാട്. അതിജീവിതർക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

എന്നാൽ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്ത് അടക്കമുള്ള സ്വന്തം അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഫെഫ്ക്ക തെയ്യാറല്ല.
പോലീസ് അന്വേഷണത്തിലോ കോടതി നടപടികളിലോ കൃത്യമായ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ മാത്രം നടപടി എന്നാണ് വിശദീകരണം.
ഇരയ്ക്കും വെട്ടക്കാരാനും ഒപ്പം നിൽക്കുന്ന നിലപാട് എന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ സെപ്റ്റംബർ 1, 2,3 തിയതികളിലായി ഫെഫ്ക്ക സ്റ്റിയറിങ് കമ്മിറ്റി വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം വിശകലന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് കൈമാറാനാണ്
തീരുമാനം

Advertisement