കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത്തിന് സ്ഥലം കണ്ടെത്താന്‍ പഠനം തുടങ്ങി

Advertisement

തിരുവനന്തപുരം.കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത്തിന് സ്ഥലം കണ്ടെത്താന്‍ പഠനം തുടങ്ങി. കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് പഠനം നടത്തുന്നത്. നിലയത്തിനായി 968 ഹെക്ടറാണ് കണ്ടെത്തേണ്ടത്. സംസ്ഥാന സര്‍ക്കാരോ ഇടതുമുന്നണിയോ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡിന്റെ നീക്കം.

സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ നയപരമായി തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല ഇടതുമുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുമില്ല. എന്നാലും പദ്ധതിക്കുള്ള സ്ഥലം കണ്ടെത്താനാണ് വൈദ്യുതി ബോര്‍ഡിന്റെ നീക്കം. ബോര്‍ഡിന്റെ ആവശ്യപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് പഠനം നടത്തുന്നത്. ആറുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും. ആണവനിലയത്തിനായി തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റുള്ളിടങ്ങളില്‍ 960 ഹെക്ടറുമാണ് ആവശ്യം. ഇതിനു പുറമെ ടൗണ്‍ഷിനായി 125 ഹെക്ടര്‍ കൂടി വേണം. അതിരപ്പള്ളിയില്‍ ചീമേനിയുമാണ് കെഎസ്ഇബി നിര്‍ദ്ദേശിച്ചത്. 7000 കോടിയാണ് പദ്ധതി ചെലവ്. 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് ഓരോ വര്‍ഷം സംസ്ഥാനം വാങ്ങുന്നത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ സംസ്ഥാനത്ത് എതിര്‍പ്പ് കാരണം കഴിയുന്നതുമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സബ്‌സിഡിയോടെ ആണവ നിലയ പദ്ധതിക്ക് ബോര്‍ഡ് ശ്രമിക്കുന്നത്