ചത്ത കോഴികളെ ഇറച്ചിയാക്കി വിൽപന നടത്താൻ ശ്രമം,കട അടപ്പിച്ചു

Advertisement

കോഴിക്കോട്. ചത്ത കോഴികളെ ഇറച്ചിയാക്കി വിൽപന നടത്താൻ ശ്രമം. പരാതിയുമായി ഉപഭോക്താക്കൾ എത്തിയതോടെ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി കട അടപ്പിച്ചു.

കോഴിക്കോട് അണ്ടിക്കോടുള്ള സി.പി ആർ എന്ന കോഴിക്കടക്കെതിരെയാണ് പരാതി. ഇറച്ചി വാങ്ങിപ്പോയവർക്ക് ദുർഗന്ധം വമിച്ചതോടെ ഇറച്ചി കടയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെ പോലീസിൽ പരാതി നൽകി.

തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. 33 കിലോ ചത്ത കോഴികളെ കടയിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയുടേതാണ് കട.
കടയുടെ ലൈസൻസ് റദ്ദാക്കി.