കക്ഷത്തിരിക്കുന്ന സ്ത്രീപക്ഷമോ ഉത്തരത്തിലിരിക്കുന്ന മുകേഷോ സിപിഎം ഏതെടുക്കും

Advertisement

കൊല്ലം . എം മുകേഷിനെ എം എൽ എ സ്ഥാനത്ത് തുടരുന്നതിൽ വെട്ടിലായി സിപിഐ എം. മുകേഷിനെ സംരക്ഷിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ

സി പി ഐ എമ്മിൻ്റെ എം എൽ എ മാർക്കെതിരെ ലൈംഗിക പീഡനാരോപണം മുമ്പ് ഇത്ര വ്യാപകമായി ഉയർന്നിട്ടില്ല. ചില നേതാക്കൾക്കെതിരെ ആരോപണമുയർന്നതും തീവ്രതയളവ് അന്വേഷണവുമൊക്കെ വലിയ ചർച്ചയായിട്ടുണ്ട്. ഇത്തവണത്തേത് സി പി ഐ എമ്മിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. സ്ത്രീപക്ഷ നിലപാട് പുലർത്താൻ ആഹ്വാനം ചെയ്യുന്ന നേതാക്കളും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ കരുത്തരായ നേതാക്കളുമൊക്കെയുള്ള പാർട്ടി പക്ഷേ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത് അസാധാരണ സ്ഥിതിയിലാണ്. നടിയുടെ പരാതിയിൽ കേസെടുത്താൽ എം എൽ എ സ്ഥാനത്ത് തുടരാൻ മുകേഷിനെ സിപിഐ എം അനുവദിക്കുമോ എന്നതാണ് കാതലായ ചോദ്യം . ലൈംഗികാരോപണങ്ങളിൽ കേസ് നേരിടുന്ന 2 എം എൽ എ മാർ കോൺഗ്രസിലുണ്ടല്ലോ എന്നാണ് ചില സി പി ഐ എം നേതാക്കളുടെ ചോദ്യം .

കോൺഗ്രസ് നിലപാട് സമീകരിക്കുകയല്ലല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യേണ്ടതെന്ന് സ്ത്രീപക്ഷ പ്രവർത്തകരുടെ മറു ചോദ്യം . ഇനി നിലപാട് എടുക്കേണ്ടത് സി പി ഐ എം നേതൃത്വമാണ്. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം മുകേഷിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മുകേഷിനെ രാജിവെയ്പ്പിച്ചാൽ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലം നഷ്ടമാകുമോ എന്ന ആശങ്ക സി പി ഐ എമ്മിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുകേഷിനേക്കാൾ വലിയ ഭൂരിപക്ഷം എൻ കെ പ്രേമചന്ദ്രന് ലഭിച്ച മണ്ഡലമാണ്. സീറ്റാണോ പ്രതിച്ഛായയാണോ സ്ത്രീപക്ഷത്താണോ സി പി ഐ എം എന്നാണ് ഇനി അറിയേണ്ടത്

Advertisement