തിരുവനന്തപുരം . വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ആണ് രാജിവച്ചത്.
രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. നടിയുടെ ലൈംഗിക ചൂഷണ പരാതിയിലാണ് രാജി.ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. അഡ്വ. സറീന ജോര്‍ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ് പരാതി നല്‍കിയത്. ചന്ദ്രശേഖരനെതിരായ ആരോപണം അതീവ ഗുരുതരമായതിനാല്‍ പൊലീസ് അന്വേഷണത്തോടൊപ്പം പാര്‍ട്ടി തലത്തില്‍ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.
കൊച്ചിയിലെ നടിയുടെ പരാതിയില്‍ 7 കേസുകൾ രജിസ്റ്റർ ചെയ്യും. 6 കേസുകൾ എറണാകുളത്ത്. ഒരു കേസ് തിരുവനന്തപുരത്തും രജിസ്റ്റർ ചെയ്യും. നാലു താരങ്ങൾ അടക്കം 7 പേർക്കെതിരെയാണ് കേസ് എടുക്കുക. സിദ്ദിഖിനെതിരായ മൊഴിയിൽ ഉറച്ച് നടി. സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിന് മൊഴി നൽകി. സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും നടി. കേസ് ഫയൽ മ്യൂസിയം പൊലീസ് പ്രത്യേക ന്വേഷണസംഘത്തിന് കൈമാറും. സിദ്ദിഖിനെതിരായ കേസിൽ ഇന്നാണ് നടിയുടെ മൊഴിയെടുത്തത്