സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം, സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ

Advertisement

കൊച്ചി.സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം. കോഴിക്കോട് മാങ്കാവ് സ്വദേശി DGPക്ക് പരാതി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് ഉപദ്രവിച്ചത്. 2012 ൽ ആണ് സംഭവം. അതിനിടെ സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയിൽ എത്തി. ലൈംഗിക പീഡന പരാതി നൽകിയ യുവതി ഹണി ട്രാപ്പ് കേസിലെ പ്രതിയെന്ന് ഹർജിയിൽ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നൽകി. മുൻകൂർ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്