ഇടവേള ബാബുവിനെതിരെ കേസ് എടുത്തു

Advertisement

കൊച്ചി. ഇടവേള ബാബുവിനെതിരെ നോർത്ത് പോലീസ് കേസ് എടുത്തു. 376 വകുപ്പ് പ്രകാരമാണ് കേസ്.അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്നാണ് പരാതി.തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് പരാതി. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില്‍ പറയുന്നു.