മുകേഷിനും ജയസൂര്യക്കും എതിരെ പോലീസ് കേസ് എടുത്തു,ജാമ്യമില്ലാ വകുപ്പുകള്‍,

Advertisement

കൊച്ചി.മുകേഷിനെതിരെ മരട് പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ നടി നൽകിയ പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് നേരിട്ടാണ് പരാതി നൽകിയത്. ഇന്നലെ നടയിൽ നിന്നും പ്രത്യേക അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. 354 പ്രകാരം കേസ് .നടിയുടെ പീഡന പരാതിയില്‍ നടന്‍ ജയസൂര്യക്ക് എതിരെയും കേസെടുത്തു

കൊച്ചിയിലെ നടിയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ജയസൂര്യക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്.

തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് മുകേഷിനെതിരെ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെയും പോലീസ് കേസെടുത്തത്. സിപിഎം എംഎല്‍എ കൂടിയായ മുകേഷിന്റെ രാജി ആവശ്യം ശക്തമാവുന്ന വേളയിലാണ് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisement