2024 ആഗസ്റ്റ് 29 വ്യാഴം
BREAKING NEWS
👉ചലചിത്ര പ്രർത്തകർക്കെതിരായ പീഢന പരാതിയിൽ എംമുകേഷ്, മണിയൻ പിള്ള രാജു, ജയസൂര്യ ഇടവേള ബാബു തുടങ്ങി ഏഴ് പേർക്കെതിരെ കേസെടുത്തു.
👉പ്രമുഖ നടൻന്മാർക്കെതിരെ ബലാത്സംഗക്കുറ്റങ്ങളും ചുമത്തി
👉 മുകേഷ് എംഎൽഎ സ്ഥാനം ഉൾപ്പെടെ രാജി വെയ്ക്കണമെന്ന് സി പി ഐ നേതാക്കളായ ആനി രാജയും, കെ.പ്രകാശ് ബാബുവും.
👉കുരുക്ക് മുറുകി പ്രമുഖർ, സിനിമ മേഖലയിൽ അങ്കലാപ്പ്, രാഷ്ട്രീയ സംരക്ഷണം ഇല്ലാതെ നടന്മാർ
🌴കേരളീയം🌴
🙏 കേരളത്തില്‍ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യത. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
🙏 വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ
പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വ്യക്തമാക്കി.
കണ്ണൂര്‍ ഫോന്‍സിക്
സയന്‍സ് ലബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
🙏 കേരളത്തിലെ മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പര്‍വ്വതീകരിക്കുകയാണെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പര്‍വതീകരണം ശരിയായ രീതി അല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
🙏 നടന്‍ സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിര്‍ണായകമൊഴി നല്‍കി ആരോപണം ഉന്നയിച്ച നടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
🙏 കൊച്ചി സ്വദേശിയായ നടിയുടെ ലൈംഗീക ആരോപണ പരാതിയില്‍ നാല് താരങ്ങള്‍ അടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. മുകേഷ്, ഇടവേള ബാബു, മണിയന്‍ പിളള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക.
🙏 രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.
🙏 ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിനേത്രി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യല്‍ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. ‘അമ്മ’ ഭാരവാഹികള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
🙏 പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവെച്ചത് നന്നായിയെന്നും വിളിച്ചാല്‍ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടതെന്നും ധര്‍മജന്‍ അഭിപ്രായപ്പെട്ടു.
🙏സിനിമയില്‍ അവസരം ചോദിച്ചെത്തിയ യുവാവിനെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. 2012 ല്‍ ബാംഗ്ലൂരില്‍ വച്ചാണ് സംഭവം. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി.
🙏 പകല്‍ മാന്യമായി മാത്രം ഇടപെട്ടിരുന്ന ഒരു നടന്‍ രാത്രി വാതിലില്‍ മുട്ടിയ അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ശിവാനി ഭായ്. ഇതേക്കുറിച്ച് സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ സിനിമയിലെ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും അവര്‍ പറഞ്ഞു.
🙏 ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരന്‍ കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.
🙏മികച്ച കായിക താരത്തിനുള്ള ഉമ്മന്‍ ചാണ്ടി പുരസ്‌കാരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന്. മികച്ച പരിശീലകനുള്ള പുരസ്‌കാരം നെറ്റ്‌ബോള്‍ പരിശീലകന്‍ ഗോഡ്‌സണ്‍ ബാബുവിനും ലഭിച്ചു.കെ.പി.സി.സിയുടെ കായികവിഭാഗമായ ദേശീയകായികവേദിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏 കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . ഡോ. സന്ദീപ് ഘോഷിനേയാണ് അംഗത്വത്തില്‍ നിന്ന് ഐ.എം.എ സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.
🙏 ബംഗാള്‍ കത്തിച്ചാല്‍ അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഡല്‍ഹി സംസ്ഥാനങ്ങള്‍ കത്തുമെന്ന വിവാദ പരാമര്‍ശവുമായി മമത ബാനര്‍ജി. അതേസമയം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ദേശവിരുദ്ധ അഭിപ്രായങ്ങള്‍ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
🙏 എയര്‍ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്.പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ പിഴവിനാണ് നടപടി. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ.
🙏 ദില്ലിവ്യോമാതിര്‍ത്തി
യില്‍ ഡ്രോണുകള്‍ക്ക് സാമ്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അമൃതസര്‍ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ ഏകദേശം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാനങ്ങളുടെയും ലാന്‍ഡിംഗ്, ടേക്ക് ഓഫ് പ്രവര്‍ത്തനങ്ങള്‍ 3 മണിക്കൂര്‍ ബാധിച്ചു.
🙏 ദ ന്യൂസ് മിനിറ്റിനെതിരെ കര്‍ണാടക ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍, തുടര്‍ നടപടികള്‍ക്ക് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം.
🙏 മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ നിരവധി പശുക്കളെ ഒരു സംഘമാളുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇരുപതോളം പശുക്കള്‍ ചത്തു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
🙏 കള്ളപ്പണ നിരോധന നിയമത്തിന് കീഴില്‍ അറസ്റ്റിലാകുന്നവരെ ജാമ്യം നല്കാതെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. കള്ളപ്പണ നിരോധന കേസിലും ജാമ്യമാണ്, ജയിലല്ല ആദ്യ പരിഗണനയെന്ന തത്വം ബാധകമാണെന്ന് കോടതി വിധിച്ചു.
🙏 ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷന്‍ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
🙏 സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്ന ബില്‍ പാസാക്കി ഹിമാചല്‍ പ്രദേശ്. നിയമസഭവനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാന്‍ഡിലാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
🙏 രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി ഗുജറാത്തിലെ വഡോദരയും സമീപ പ്രദേശങ്ങളും. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിളിച്ചു. ചില പ്രദേശങ്ങള്‍ 10 മുതല്‍ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ റുഷികേശ് പട്ടേല്‍ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ 15 പേര്‍ മരിച്ചു, 6,440 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
🙏 അരുണാചല്‍ പ്രദേശില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അപ്പര്‍ സുബന്‍സിരി ജില്ലയിലെ ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
🇦🇴 അന്തർദേശീയം 🇦🇺
🙏 ഗാസയ്ക്കൊപ്പം വെസ്റ്റ്ബാങ്കിലും ഇന്നലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. രണ്ടിടത്തുമായി ഇന്നലെ 44 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിന്റെ വടക്കന്‍ മേഖലയിലെ ജെനിന്‍, തുല്‍കരീം നഗരങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 5 കുട്ടികളും 5 സ്ത്രീകളും ഉള്‍പ്പെടെ 34 പേരും കൊല്ലപ്പെട്ടു.
🤽🏻♀️🥍🏑കായികം⛷️🏹🏋️♀️
🙏 പാരിസ് പാരാലിംപിക്സിന് തുടക്കം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17-ാം പതിപ്പിന് ഫ്രാന്‍സിലെ പാരിസില്‍ ഇന്നു പുലര്‍ച്ചെ തുടക്കമായി.
🙏 182 രാജ്യങ്ങളില്‍ നിന്നായി 4400 കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യന്‍ പതാകയേന്തി.