സംസ്ഥാനത്ത് പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

Advertisement

സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതടക്കം രാജ്യത്തെ 234 പുതിയ നഗരങ്ങളില്‍ 730 സ്റ്റേഷനുകള്‍ക്കായി മൂന്നാം വട്ട ഇ-ലേലം നടത്താനുള്ള നിര്‍ദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രസഭാ യോഗം അംഗീകാരം നല്‍കി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതല്‍ ധനത്തോടെയാണ് എഫ്എമ്മുകള്‍ വരുന്നത്.
ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായി എഫ്എം ചാനലിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. 234 പുതിയ ന?ഗരങ്ങള്‍ക്കും ഇതു ബാധകമാണ്.
സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ നഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃ ഭാഷയില്‍ പരിപാടികള്‍ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷ, സംസ്‌കാരങ്ങളുടെ പ്രോത്സാഹനത്തിനും പുതിയ നടപടി സഹായിക്കും.

Advertisement