സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

Advertisement

മാധ്യമപ്രവര്‍ത്തകര്‍ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
ബിഎന്‍എസ് ആക്ട് പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്. രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisement