കാഫിർ സ്ക്രീൻ ഷോട്ട് , സർക്കാരിന് വിമർശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.

ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യത്തോടെയാണ് ഹൈക്കോടതി സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചത്. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇതിൻ്റെ ഫൊറൻസിക് പരിശോധന നടക്കുകയാണെന്നും സർക്കാർ മറുപടി നൽകി. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയിൽ പോകുന്നുവെന്നും സർക്കാർ കൂട്ടിച്ചേർത്തു. എന്നാൽ വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലര ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാഫിർ പോസ്റ്റ് എല്ലാ സാമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്ന ഹർജിക്കാരന്റെ വാദം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയ കോടതി ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.

Advertisement