കൊച്ചുമകന്റെ മർദ്ദനമേറ്റു ചികിത്സയിൽ ആയിരുന്ന മുത്തച്ഛൻ മരിച്ചു

Advertisement

കൊല്ലം. പടപ്പക്കരയിൽ കൊച്ചുമകന്റെ മർദ്ദനമേറ്റു ചികിത്സയിൽ ആയിരുന്ന മുത്തച്ഛൻ മരിച്ചു.പുഷ്പ വിലാസത്തിൽ ആന്റണിയാണ് മരിച്ചത്. ആന്റണിയുടെ മകൾ പുഷ്പലത മർദ്ദനമേറ്റ അന്നുതന്നെ മരിച്ചിരുന്നു. പുഷ്പലതയുടെ മകൻ അഖിൽ കുമാർ ഒളിവിൽ .

ഈ മാസം 17 നാണ് കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് ആന്റണി യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പുഷ്പലതയുടെ മകൻ അഖിൽ കുമാറാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നാതിനെ തുടർന്ന് സമീപവാസിയായ ബന്ധു വീട്ടിൽ എത്തി അന്വേഷിച്ച പ്പോഴാണ് പുഷ്പലതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ
പോലീസ് എത്തി മകന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.