മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ

Advertisement

തിരുവനന്തപുരം. എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. തിരുവനന്തപുരത്ത് MLAയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സും, മഹിളാ കോൺഗ്രസ്സും പ്രതിഷേധം സംഘടിപ്പിച്ചു. യുവ മോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ഉണ്ടായി. കൊല്ലത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും, യുവമോർച്ചയും പ്രതിഷേധിച്ചു.

നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ എം മുകേഷ് MLA യ്ക്ക് എതിരെ കേസ് എടുത്തതിനെ പിന്നാലെയാണ് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്. മുകേഷിന്റെ തിരുവനന്തപുരത്തെ വസതിയായ മാധവത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്സും, മഹിളാ കോൺഗ്രസ്സും പ്രതിഷേധിച്ചു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസുമായി നേരിയ സംഘർഷം. മുകേഷ് രാജി വെച്ചില്ല എങ്കിൽ പ്രക്ഷോഭം ശക്തമാക്കും എന്ന് പ്രവർത്തകർ.

ക്ലിഫ് ഹൗസ്സിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പുറത്തിറങ്ങി നടന്നാൽ മുകേഷ് എംഎല്‍എയുടെ കരണം അടിച്ച് പൊളിക്കും എന്ന് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ ഭീഷണിപ്പെടുത്തി.

കൊല്ലം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സർക്കാർ മുകേഷിന് സംരക്ഷണം ഒരുക്കുന്നുവെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

മുകേഷിനെ പ്രതീതാത്മകമായി പരസ്യ വിചാരണ ചെയ്തായിരുന്നു കൊല്ലത്ത് യുവമോർച്ചയുടെ പ്രതിഷേധം. ചിന്നക്കടയിൽ കയ്യിൽ കൊഴിയുമായാണ് യുവമോർച്ച പ്രതിഷേധിച്ചത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് നാളെ മഹിളാ കോൺഗ്രസ് സംസ്ഥന വ്യാപക പ്രതിഷേധം സംഘടപ്പിക്കും

Advertisement